ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ: കോട്ദ്വാര്‍ ജില്ലയില്‍ ബസ് 500 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൗരി ജില്ലയിലെ ധുമകോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഡി ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. അപകട സമയം 55 പേരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കിടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഹരിദ്വാര്‍ ജില്ലയിലെ ലാല്‍ദാംഗില്‍ നിന്ന് പൗരിയിലെ ബിര്‍ഖല്‍ ബ്ലോക്കിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.

ഒരു വിവാഹ ഘോഷയാത്രയില്‍ പങ്കെടുത്തവരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞയുടന്‍ ധുംകോട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...