റാന്നി: ഉപജില്ലയിലെ സർഗ്ഗ പരമായി മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികളുടെ ശേഷികൾ മാറ്റുരയ്ക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയ മേളയ്ക്ക് തുടക്കമായി. റാന്നി ഉപജില്ല ശാസ്ത്രോത്സവം എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് മുഖ്യപ്രഭാഷണം നടത്തി. റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ പ്രസാദ് വിശിഷ്ടാതിഥിയായി.
റാന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജേക്കബ്ബ് സ്റ്റീഫൻ, റാന്നി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത സുരേഷ്, വാർഡ് മെമ്പർ സന്ധ്യാ ദേവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഷാജി എ സലാം, എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റ്റീന ഏബ്രഹാം, പ്രഥമധ്യാപകന്‍ ബിനോയ് കെ എബ്രഹാം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനു കെ സാം എന്നിവർ പ്രസംഗിച്ചു.
എൽ പി, യൂ പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നാാണ് കുട്ടികൾ പങ്കെടുക്കുന്നുത്. വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ പി.ജെ ഷൈലു (സാമൂഹ്യശാസ്ത്രം), കെ.പി പ്രസീത (ശാസ്ത്രം), അനിത ഏബ്രഹാം(ഗണിതം), ലിബി കുമാർ (പ്രവർത്തിപരിചയം), എഫ്. അജിനി(ശാസ്ത്രരംഗം ഉപജില്ല കോഡിനേറ്റർ) എന്നിവർ മേളയ്ക്ക് നേതൃത്വം നൽകുന്നു.