ശാസ്ത്രോത്സവത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഉപജില്ലയിലെ സർഗ്ഗ പരമായി മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികളുടെ ശേഷികൾ മാറ്റുരയ്ക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയ മേളയ്ക്ക് തുടക്കമായി. റാന്നി ഉപജില്ല ശാസ്ത്രോത്സവം എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് മുഖ്യപ്രഭാഷണം നടത്തി. റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ പ്രസാദ് വിശിഷ്ടാതിഥിയായി.

റാന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജേക്കബ്ബ് സ്റ്റീഫൻ, റാന്നി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത സുരേഷ്, വാർഡ് മെമ്പർ സന്ധ്യാ ദേവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഷാജി എ സലാം, എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റ്റീന ഏബ്രഹാം, പ്രഥമധ്യാപകന്‍ ബിനോയ് കെ എബ്രഹാം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനു കെ സാം എന്നിവർ പ്രസംഗിച്ചു.

എൽ പി, യൂ പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നാാണ് കുട്ടികൾ പങ്കെടുക്കുന്നുത്. വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ പി.ജെ ഷൈലു (സാമൂഹ്യശാസ്ത്രം), കെ.പി പ്രസീത (ശാസ്ത്രം), അനിത ഏബ്രഹാം(ഗണിതം), ലിബി കുമാർ (പ്രവർത്തിപരിചയം), എഫ്. അജിനി(ശാസ്ത്രരംഗം ഉപജില്ല കോഡിനേറ്റർ) എന്നിവർ മേളയ്ക്ക് നേതൃത്വം നൽകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...