കർണാടക: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. നദിയിൽ മണ്ണടിഞ്ഞ് കിടക്കുന്നതാണ് പ്രതിസന്ധിയെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രജ്ജർ എത്തിക്കാനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. രൗദ്ര ഭാവം വെടിഞ്ഞ് ഗംഗാവലി പുഴ ശാന്തമായി ഒഴുകുന്നത്. പ്രാദേശിക മുങ്ങൽ വിദഗ്ദരും നേവിയും അനായാസം ഇന്നലെ ഡൈവിംഗ് നടത്തിയിരുന്നു. ലോറിയിലെ കയർ കണ്ട സ്ഥലത്ത് തന്നെ ലോറിയുമുണ്ടാവുമെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പക്ഷെ അടിഞ്ഞ് കിടക്കുന്ന മണ്ണും മരവുമെല്ലാം മാറ്റി ലോറിയിലേക്കെത്താൻ യന്ത്രസഹായമില്ലാതെ സാധിക്കില്ലെന്ന് വ്യക്തമായി. ഗോവ തുറമുഖത്ത് നിന്ന് ഡ്രജ്ജർ എത്തിക്കാൻ കർണാടക സർക്കാർ ശ്രമം തുടങ്ങി. ഡ്രജ്ജർ അയക്കും മുൻപായി വിവര ശേഖരണം നടത്തുകയാണെന്ന് ഗോവാ തുറമുഖ വകുപ്പ് മന്ത്രി അലക്സ് സെക്വേര മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയോടെ ഡ്രജ്ജർ എത്തുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1