നിരണം : ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ മെയ് 7,8 തീയതികളിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടക്കും. മെയ് 7ന് വ്യാഴാഴ്‌ച വൈകിട്ട് 6ന് സന്ധ്യ നമസ്കാരവും തുടർന്ന് അനുസ്മരണവും നടക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗവും ഇടവക ട്രസ്റ്റിയുമായ അജോയി കെ വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മെയ് 8 രാവിലെ 7ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ധൂപ പ്രാർത്ഥനയ്ക്കും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകും. തുടർന്ന് കബറിടം സന്ദർശനവും നടത്തും. സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ സെൽവരാജ് വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ, ഷിനു റെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























