പമ്പ്ഹൗസില്‍ തകരാര്‍ പരിഹരിച്ച രണ്ടാമത്തെ മോട്ടര്‍ അര്‍ധരാത്രിയോടെ പ്രവര്‍ത്തനക്ഷമമാകും

For full experience, Download our mobile application:
Get it on Google Play

പാഴൂര്‍ : പമ്പ്ഹൗസില്‍ തകരാര്‍ പരിഹരിച്ച രണ്ടാമത്തെ മോട്ടര്‍ അര്‍ധരാത്രിയോടെ പ്രവര്‍ത്തനക്ഷമമാകും. കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചിമകൊച്ചി മേഖലയിലേക്കുള്ള ജലവിതരണം നാളെ വൈകിട്ടോടെ പൂര്‍വസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷ. പമ്പിങ് പൂര്‍ണതോതിലെത്താന്‍ ഒരാഴ്ച കൂടി കാത്തിരിക്കണം. പാഴൂരില്‍ തകരാറിലായ രണ്ട് പമ്പുകളില്‍ ഒരെണ്ണത്തിന്‍റെ തകരാര്‍ ഇന്നലെ പരിഹരിച്ചു. രാത്രി ട്രയല്‍ റണ്‍ നടത്തി ജലവിതരണം ആരംഭിക്കാനാണ് തീരുമാനം. പമ്പിങ് രാത്രി ആരംഭിച്ചാലും എല്ലായിടങ്ങളിലും വെള്ളമെത്താന്‍ സമയമെടുക്കും. പശ്ചിമ കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് ചൊവ്വാഴ്ചയോടെ പരിഹാരമാകുമെന്നാണ് ജല അതോറിറ്റിയുടെ പ്രതീക്ഷ.

ഇതോടെ ജലവിതരണം തൊണ്ണൂറ് ശതമാനവും പുനസ്ഥാപിക്കും. മൂന്നാമത്തെ പമ്പിന്‍റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. മുന്‍ നിശ്ചയ പ്രകാരം അടുത്തമാസം എട്ടിനകം തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. വിവിധ പ്രദേശങ്ങളിലായി ഇന്നലെ ആകെ വിതരണം ചെയ്തത് ഏഴു ലക്ഷത്തിലധികം ലീറ്റര്‍ വെള്ളമാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചിമകൊച്ചിയില്‍ മറ്റൊരു കണ്‍ട്രോണ്‍ റൂം കൂടി തുറന്നിരുന്നു. നാളെ വരെ തദ്ദേശസ്ഥാപനങ്ങളോടും ജല വിതരണം തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...