ഫുഡ് സ്‌കേപ്പിങ്ങ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിത കര്‍മസേന ഒരുക്കുന്ന സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന്റെ ഭാഗമായുള്ള ഫുഡ് സ്‌കേപ്പിങ്ങ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം കുലശേഖരപതിയിലെ ഔദ്യോഗിക വസതിയില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭയുടെയും കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെയും സഹകരണത്തോടെ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയില്‍ 2025ലാണ് ജൈവകൃഷി ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ വഴുതന, തക്കാളി, പയര്‍ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയായിരുന്നു പ്രധാന കൃഷി. മണ്ണുത്തി സര്‍വകലാശാല വിദ്യാര്‍ഥി ജയലക്ഷമിയാണ് തൈകള്‍ നല്‍കിയത്.
ഹരിതകര്‍മ സേന ശേഖരിച്ച് ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് തയ്യാറാക്കിയ ജൈവവളവും നഗരസഭയുടെ ജൈവവളമായ പാം ബയോ ഗ്രീന്‍ മാന്വറുമാണ് കൃഷിക്ക് ഉപയോഗിച്ചത്.

എല്ലാ ദിവസവും വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹരിത കര്‍മസേനാംഗങ്ങള്‍ കൃഷിയിടം സന്ദര്‍ശിച്ച് പരിപാലനം ഉറപ്പാക്കും. നഗരസഭ ഹരിതശ്രീ ഫാര്‍മേഴ്സ് ക്ലബിന്റെ സഹായവുമുണ്ട്. അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ബി ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യൂ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആലിയ ഫര്‍സാന, കൃഷി ഓഫീസര്‍ എല്‍ ഷിബി, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ് ; 140 ഡോക്ടർമാർക്ക്...

0
തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം...

മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു ; സൈപ്രസിൽ വൻ...

0
സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം....