തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി പകരം മിര്‍ മുഹമ്മദ്. ശുചിത്വ മിഷന്‍ എക്‌സി. ഡയറക്ടറായിരുന്നു മിര്‍ മുഹമ്മദ്. രണ്ട് ദിവസത്തിനുള്ളില്‍ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ നീക്കുമെന്നും സൂചനകളുയരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്നു ഇതോടെ തെളിയുകയാണ് .മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി -ഐടി സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രതിസ്ഥാനത്തേയ്‌ക്കെത്തിപ്പെടും അതിനാലാണ് നടപടി.
സ്പ്രിംഗ്ലറിലും മറ്റു വിഷയങ്ങളിലും ഐ.ടി സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ആരോപണം കേള്‍ക്കേണ്ടി വരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും ക്ഷീണ മുണ്ടാക്കിയെന്ന് ഉദ്യോഗസ്ഥതല വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരും സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടതായി പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ ഓഫീസില്‍ ആരെങ്കിലും പങ്കാളികളാണെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.