മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി പകരം മിര്‍ മുഹമ്മദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി പകരം മിര്‍ മുഹമ്മദ്. ശുചിത്വ മിഷന്‍ എക്‌സി. ഡയറക്ടറായിരുന്നു മിര്‍ മുഹമ്മദ്. രണ്ട് ദിവസത്തിനുള്ളില്‍ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ നീക്കുമെന്നും സൂചനകളുയരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്നു ഇതോടെ തെളിയുകയാണ് .മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി -ഐടി സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രതിസ്ഥാനത്തേയ്‌ക്കെത്തിപ്പെടും അതിനാലാണ് നടപടി.

സ്പ്രിംഗ്ലറിലും മറ്റു വിഷയങ്ങളിലും ഐ.ടി സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ആരോപണം കേള്‍ക്കേണ്ടി വരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും ക്ഷീണ മുണ്ടാക്കിയെന്ന് ഉദ്യോഗസ്ഥതല വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരും സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടതായി പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ ഓഫീസില്‍ ആരെങ്കിലും പങ്കാളികളാണെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...