പത്തനംതിട്ട : വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണം എന്ന വിഷയത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. പശുക്കളുടെ വേനല്‍ക്കാല പരിചരണം ഏറ്റവും ശ്രദ്ധയോടെയും കരുതലോടെയും വേണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം പശുക്കള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ദൂരീകരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. കടുത്ത വെയിലായതിനാല്‍ തണുത്ത ശുദ്ധജലം എല്ലാ മൃഗങ്ങള്‍ക്കും ലഭ്യമാക്കുക, വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും ഉറപ്പുവരുത്തുക. മേല്‍ക്കൂരയ്ക്കു മുകളില്‍ പച്ചക്കറി പന്തല്‍/ തുള്ളി നന/ നനച്ച ചാക്ക് എന്നിവ ഇട്ട് തൊഴുത്തിനുള്ളില്‍ ചൂട് കുറയ്ക്കുക. മികച്ച കാലിത്തീറ്റ രാവിലെയും വൈകുന്നേരവുമായി നല്‍കുക തുടങ്ങി മൃഗസംരക്ഷണത്തില്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു
അരുമകളായി വളര്‍ത്തുന്ന നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ കാറില്‍ അടച്ചു കൊണ്ടുപോകുന്ന പ്രവണത കൂടി വരുന്നത് സൂര്യാഘാതത്തിന് ഇടയാകും. യാത്രയില്‍ ഇവയ്ക്ക് വേണ്ട കാറ്റും വെളിച്ചവും ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്‌സും ഉറപ്പു വരുത്തണമെന്ന് വിഷയാവതരണം നടത്തിയ ഓമല്ലൂര്‍ വെറ്ററിനറി ആശു പത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. ശുഭ പരമേശ്വരന്‍ പറഞ്ഞു.
കടുത്ത സൂര്യാഘാതം മരണകാരണമായേക്കാം.
തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. വെള്ളം നനച്ച് നന്നായി തുടക്കണം തുടങ്ങി വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യപരിപാലനവുമായും വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണവുമായി ബന്ധപ്പെട്ടും നടത്തിയ സെമിനാര്‍ ഏറെ പ്രയോജനകരവും വിജ്ഞാനപ്രദവുമായി. പൊതുജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്കും മറുപടി നല്‍കി. ചടങ്ങില്‍ ഡോ. സുബിയന്‍, ഡോ. രാജേഷ് ബാബു, ഡോ. എ. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033