വിദ്യാർഥിയെ ന​ഗ്നയാക്കി സീനിയേഴ്സിന്റെ മർദനം ; ആറ് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയ്ക്ക് പണം നൽകാത്തതിൻ്റെ പേരിൽ സീനിയർ വിദ്യാർഥികളുടെ മർദനം. ആക്രമണത്തിൽ ആറു സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടർന്നാണ് പ്രതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. തനായ് ചൗരസ്യ, അഭിഷേക് കുമാർ വർമ, യോഗേഷ് വിശ്വകർമ, സഞ്ജീവ് കുമാർ യാദവ്, ഹർഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് കേസിലെ പ്രതികൾ. മത്സരപരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസിൽ ചേരാനാണ് ജൂനിയർ വിദ്യാർഥി ഇറ്റാവയിൽ നിന്ന് കാൺപൂരിലെത്തിയത്.

തുടർന്ന് കോച്ചിംഗ് സെൻ്ററിലെ ചില സീനിയേഴ്സുമായി ബന്ധപ്പെട്ട് അവർ ഓൺലൈൻ വാതുവെപ്പ് ഗെയിം കളിക്കാൻ 20,000 രൂപ നൽകി. പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് പകരം രണ്ട് ലക്ഷം രൂപ നൽകണമെന്ന് സീനിയേഴ്സ് സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ പണം തിരികെ നൽകാനാകാതെ വന്നപ്പോൾ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് തുടർച്ചയായി മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഒരു വീഡിയോയിൽ വിദ്യാർത്ഥിയുടെ മുടി കത്തിക്കാൻ ശ്രമിക്കുന്നതും മറ്റൊരു വീഡിയോയിൽ വിദ്യാർഥിയെ നഗ്നയാക്കി സ്വകാര്യഭാഗത്ത് ഇഷ്ടിക കൊണ്ട് ഇടിക്കുന്നതും കാണാം. ദിവസങ്ങളോളം ആക്രമണം തുടർന്നതിന് ശേഷമാണ് വിദ്യാർഥി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...