കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ. നാദാപുരം മേലേകൂടത്തില്‍ രാഘവനാണ് തന്റെ ‘പൂട്ട് ദുരിതത്തിന്’ പരിഹാരം കാണാനാകാതെ പോലീസില്‍ പരാതിയുമായെത്തിയത്. ഇരങ്ങണ്ണൂര്‍ മഹാശിവക്ഷേത്ര പരിസാരത്ത് തയ്യലും പൂജാസാധനങ്ങളുടെ വില്‍പനയും നടത്തുന്ന ചെറിയ ഒരു കടയാണ് ഇദ്ദേഹത്തിന്റേത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കട പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈയിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രാത്രിയുടെ മറവില്‍ എത്തി കടയുടെ പൂട്ടിനുള്ളില്‍ പശ, പെയിന്റ് പോലുള്ള വസ്തുക്കള്‍ ഒഴിച്ച് തുറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് രാഘവന്‍ പറയുന്നു. ആരാണെന്നോ എന്തിനാണെന്നോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇത്തരത്തില്‍ പൂട്ട് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ചെളിയും പെയിന്റും ഒഴിച്ച് കട വൃത്തികേടാക്കുകയും ചെയ്തു. കടയിലേക്ക് വൈദ്യുതി കണക്ഷനായി സ്ഥാപിച്ച മെയിന്‍ സ്വിച്ച് യൂണിറ്റും ഫ്യൂസുകളും മറ്റും നശിപ്പിക്കാറുണ്ടെന്നും രാഘവന്‍ പറയുന്നു. ദുരിതം അസഹ്യമായതിനെ തുടര്‍ന്ന് രാഘവന്‍ നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...