ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ കാസർകോട്ടേക്ക് എളുപ്പത്തിൽ നീട്ടാം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: യാത്രത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ റെയിൽവേ പ്രഖ്യാപിച്ച പുതിയവണ്ടി കാസർകോട്ടേക്ക് എളുപ്പത്തിൽ നീട്ടാം. കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് 86 കിലോമീറ്ററാണുള്ളത്. കാസർകോട്ടുവരെ ഏറെ യാത്രക്കാരും ഉണ്ട്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) ഇപ്പോൾ മംഗളൂരുവിൽനിന്നാണ് പുറപ്പെടുന്നത്. കാസർകോട്ടെ മൂന്നാം പ്ലാറ്റ്‌ഫോം അതിനാൽ ഒഴിഞ്ഞുകിടക്കുകയാണ്. വെള്ളം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. മംഗളൂരുവരെ നീട്ടണമെന്ന് നീലേശ്വരം റെയിൽവേ ഡിവലപ്‌മെന്റ് കളക്ടീവ് (എൻ.ആർ.ഡി.സി.) പ്രസിഡന്റ് കെ.എം. ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ. സദാശിവൻ എന്നിവർ ആവശ്യപ്പെട്ടു. കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ പ്രദേശത്തുള്ളവരും കാസർകോട് ഭാഗത്തുള്ളവരും നേരിടുന്ന അവഗണന പരിഹരിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. രാമകൃഷ്ണൻ, സുരേഷ് കണ്ടങ്കാളി എന്നിവർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം ; മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

0
മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ...

ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ; യുട്യൂബർ രാജൻ ജോസഫ് പിടിയിൽ

0
അടൂർ:  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന...

‘സതീശൻ ഭരിക്കുന്നത് ബിജെപിക്ക് വേണ്ടി’; സംഘപരിവാർ നേതാക്കളുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് ആയുധമാക്കി...

തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കാഞ്ഞിരക്കോട്...