കാണിക്ക എണ്ണിക്കഴിഞ്ഞില്ല, എന്നിട്ടും ശബരിമലയിൽ വൻ വരുമാനം ; ഭക്തരുടെ എണ്ണത്തിൽ ലക്ഷങ്ങളുടെ വര്‍ധന!

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാണിക്ക എണ്ണിക്കഴിയും മുമ്പ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ട കണക്കിൽ ശബരിമലയിൽ റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാൾ പത്ത് കോടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. അതേസമയം ഭക്തരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.

ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോ​ഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോ​ഗങ്ങൾ നടത്തി പുരോ​ഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു.

രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികൾ വ്യാജപ്രചാരണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീർഥാടനം സു​ഗമമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി. നിലയ്ക്കലിൽ 1100 ഉം പമ്പയിൽ 500 ഉം കണ്ടെയ്നർ ടോയ്ലറ്റുകളും ഇതിന്റെ ഭാ​ഗമായി സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 1200 ഓളം ടോയ്ലറ്റുകളും സജ്ജമാക്കിയിരുന്നു. ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും അടുത്ത വർഷം ഒരുക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം ; ഹൈക്കോടതി

0
കൊച്ചി : എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട...

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ തീരുമാനം

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

0
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300...

മഹാരാഷ്ട്രയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

0
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. വാഹനാപകടത്തില്‍പ്പെട്ട...