പത്തനംതിട്ട : ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഭരണാധികാരികൾ മണിപ്പൂർ വിഷയത്തിൽ എടുക്കുന്ന മൗനം അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് തുമ്പമൺ ഭദ്രാസന അധിപൻ അഭി കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത. സത്യപ്രതിജ്ഞ ലംഘനം നടത്തുന്ന ഭരണകൂടത്തിനും ഭരണകർത്താക്കൾക്കും എതിരെ പൊതുസമൂഹത്തിന്റെ പ്രതിഷേധം ഇനി ശക്തമായി ഉയരണം. അതിനു യുവജനങ്ങൾ ഉൾപ്പെടെ മുന്നോട്ട് കടന്നു വരണം എന്നും മണിപ്പൂർ ജനതക്ക് ഭദ്രാസനതിന്റെ എല്ലാ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അഭിവന്ദ്യ തിരുമേനി അഭിപ്രായപെട്ടു.
തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ തുമ്പമൺ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ചടങ്ങിൽ തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി ടി സാമുവൽ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലട്ടതിൽ, ഫാ. ബെന്യാമീൻ ശങ്കരത്തിൽ ( നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് കേരള സ്റ്റേറ്റ് മെമ്പർ), ഫാ. ബിബിൻ പാപ്പച്ചൻ, ഫാ. ജോബിൻ, യുവജനപ്രേസ്‌ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി രഞ്ജു എം ജെ,സഭാ മാനേജിങ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ട്മണ്ണിൽ, ഭദ്രാസന കൗൺസിൽ അംഗം അനി കിഴക്കുപുറം, ഫിന്നി മുളനിക്കാട് മേഖല സെക്രട്ടറി അഡ്വ. ലിന്റോ മണ്ണിൽ, ജോമോൻ കെ ജോസ്, അൻസു മേരി, ഗീവർഗീസ് ബിജി എന്നിവർ പ്രതിഷേധ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിൽ പ്രതിഷേധ പ്രേമേയം ഭദ്രാസന ജോയിന്റ് സെക്രട്ടറി ലിടാ ഗ്രിഗറി അവതരിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































