സഹോദരിമാരെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ബി.ജെ.പി നേതാവിന്റെ മകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശിൽ കൗമാരക്കാരായ രണ്ട് സഹോദിമാരെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മൊത്തം നാലു പ്രതികളുള്ള കേസിൽ ആദ്യം രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവിന്റെ മകനായ മദൽ അധാക്ഷ് അടക്കം മറ്റ് രണ്ട് പേർ പിന്നീടാണ് പിടിയിലായത്. ദാതിയ ജില്ലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. താനും മൂത്ത സഹോദരിയും ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് ഇരകളിൽ ഒരാളായ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച മൂത്ത സഹോദരി ജാൻസിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) കൂട്ടബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയത്. സംഭവം ജനരോഷത്തിന് ഇടയാക്കിയതോടെ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധമുയർന്നു. പ്രതിഷേധക്കാർക്ക് എഫ്‌.ഐ.ആറിന്റെ പകർപ്പ് നൽകിയ പൊലീസ്, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പും നൽകി. ഇതോടെയാണ് സ്റ്റേഷന് മുന്നിലെ സ്ഥിതിഗതികൾ ശാന്തമായത്. എന്നാൽ, പ്രതിഷേധം കനക്കുകയാണ്. അതേസമയം, സംഭവം ഞെട്ടിപ്പിക്കുന്നതാണ് എന്നായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്റ് സുരേന്ദ്ര ബുധോലിയയുടെ പ്രതികരണം. ഇരയായ യുവതികൾ പോലീസിന് നൽകിയ മൊഴിയിൽ ബി.ജെ.പി ഭാരവാഹിയുടെ മകന്റെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...