നിധി കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തിൽ വരും ദിവസങ്ങളില്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂർ ചെങ്ങളായിയിലെ നിധി കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിശോധന നടക്കാൻ സാധ്യത. നിധി കിട്ടിയാൽ ചെയ്യാറുള്ള നടപടി ക്രമത്തിൻറെ ഭാഗമായാവും പരിശോധന. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് നിധി കണ്ടെത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് വെള്ളിനാണയങ്ങളും സ്വർണാഭരണങ്ങളും അടങ്ങിയ ഓട്ടുപാത്രം കിട്ടിയത്. കുടത്തില്‍ നിന്നും കിട്ടിയ നാണയങ്ങളും സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം ഏതു കാലഘട്ടത്തിലേതാണെന്നും എവിടത്തേതാണെന്നുമൊക്കെയുള്ള കൗതുകവും ആകാംക്ഷയും അനുമാനങ്ങളുമെല്ലാം തുടരുന്നതിനിടെയാണ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സ്ഥലത്തെത്തുന്നത്.

പുരാവസ്തു വകുപ്പിന്‍റെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയ വസ്തുക്കള്‍ എന്താണെന്ന വിവരവും പുറത്തുവരും.
നിലവിൽ റവന്യൂ വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് നിധി സൂക്ഷിച്ചിരിക്കുന്നത്. ചെങ്ങളായിയില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ റവന്യ വകുപ്പ് ഏറ്റെടുത്ത് സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കളക്ടർ ആവശ്യപ്പെടണം. റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഞായറാഴ്ച അവധിയായതിനാല്‍ തന്നെ തിങ്കളാഴ്ചയോടെ അറിയിപ്പ് ഉണ്ടാവാൻ സാധ്യതയുള്ളൂ. ഇതിനുശേഷമായിരിക്കും പുരാവസ്തു വകുപ്പ് സ്ഥലത്തെത്തുക. നടപടിക്കുശേഷം റവന്യു വകുപ്പിന്‍റെ കൈവശമുള്ള വസ്തുക്കള്‍ പുരാവസ്തു വകുപ്പിന് പരിശോധനക്കായി കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...