എയ്ഡ്സ് രോഗം വര്‍ധിക്കുന്ന സാഹചര്യം ഗൗരവകരമായി കാണണം ; ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് മന്ത്രി ആന്റണി രാജു. എയ്ഡ്സ് രോഗം വര്‍ധിക്കുന്ന സാഹചര്യം ഗൗരവകരമായി കാണണം. സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിന്‍തുടരണ്ടതിനെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എച്ച്‌ഐവി ബോധവല്‍ക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യം നിലവിലുണ്ട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരി ചതിയില്‍പെടുന്നുണ്ട്. മാനസികമായ ഗുരുതര പ്രശ്നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും പിന്നീട് ഇവര്‍ എത്തപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ സ്‌കൂള്‍ തലം മുതല്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുകയാണ്.’ ചെറിയ പ്രതിസന്ധിയില്‍ പോലും മാനസികമായി തകരുന്ന അവസ്ഥക്കപ്പുറം പരാജയങ്ങളെയും സഹിഷ്ണുതയോടെ നേരിടാന്‍ യുവജനതക്ക് കഴിയണമെന്നതാണ് യുവദിനാചരണത്തില്‍ നല്‍കാനുള്ള സന്ദേശമെന്നും മന്ത്രി പറഞ്ഞു. യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ശ്രീലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി അഞ്ജന, സജിത്ത്, രശ്മി മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

0
കോട്ടയം: നിര്‍ണായക നീക്കവുമായി എം ജി സര്‍വകലാശാല. സിപാസ് സൊസൈറ്റിക്ക് കീഴിലെ...

മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്....

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...