കൊച്ചി: കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലെ സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലാണ് സംഭവം. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിൽ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നതിനിടയിൽ മണ്ണ് മാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് മനുഷ്യന്റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കാണുന്നത്.
തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറുടെ മൊഴി പോലീസ് ശേഖരിച്ചു. സംഭവത്തിൽ കളമശ്ശേരി പോലീസിന്റെയും ഫോറെൻസിക്കിന്റെയും നേതൃത്വത്തിൽ ഇൻക്യുസ്റ് നടപടികളും പൂർത്തിയാക്കി. കമ്പനി ഭൂമിയിൽ പുതിയ പ്രൊജക്റ്റ് ആരംഭിക്കുന്നതിനു വേണ്ടിയാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. സംഭവത്തിൽ കളമശ്ശേരി പോലീസ് ആസ്വഭാവിക മരണത്തിന് കേസ് എടുത്തു. പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.