തൃശ്ശൂര്‍ : മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മനോജാണ് അമ്മ ശ്രീമതിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായ പൊള്ളലേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെയയിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ ദേഷ്യപ്പെട്ട് 40-കാരനായ മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന മനോജ് ചികിത്സയിലാണെന്ന് നാട്ടുകാരും പോലീസും പറയുന്നത്. സംഭവത്തിന് ശേഷം മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.





























