റാന്നി: കുന്നം ഗവ.എൽ പി സ്കൂളിൽ സ്പേസ് മെഗാ ഷോ നടന്നു. അപ്പോളൊ 11 ന്റെ യാത്രയും യാത്രയ്ക്ക് മുമ്പുള്ള ഒരുക്കങ്ങളും പ്രതിസന്ധികളും ചന്ദ്രനിലെ കാഴ്ചകളും ഫിലിം ക്രിട്ടിക്ക്സ് അവാർഡു ജേതാവ് ധനോജ് നായിക്കും സംഘവും ചേർന്ന് പുനരാവിഷ്കരിച്ചപ്പോൾ കുട്ടികള്‍ക്ക് മികച്ച അനുഭവമായി. ഷോ കൗതുകകരവും അതിലേറെ വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്കു പുറമേ രക്ഷിതാക്കളും മറ്റ് ഉയർന്ന പഠനം നടത്തുന്ന കുട്ടികളും ഉത്സാഹത്തോടെ കണ്ടിരന്നു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടക്കേണ്ട പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാൽ വൈകിയാാണ് നടത്തിയത്.
കുന്നം ഗവ.എൽ പി സ്കൂളിൽ സ്പേസ് മെഗാ ഷോ നടന്നു
RECENT NEWS
Advertisment



























