പ്രഖ്യാപനത്തില്‍ ഒതുങ്ങി അടൂരിലെ സ്റ്റേഡിയം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പ്രഖ്യാപനത്തില്‍ ഒതുങ്ങി അടൂരിലെ സ്റ്റേഡിയം. ആകെ നഗരസഭയ്ക്ക് പറയാനുള്ളത് കളിക്കളം നിർമിക്കാൻ അടൂർ പുതുവാക്കൽ ഏലായിൽ ഏറ്റെടുത്ത സ്ഥലമാണ്. 2018-ൽ ഒരു ലക്ഷം രൂപ മുടക്കി കാട് വെട്ടിത്തെളിച്ചു. പിന്നീട് ഒന്നും നടന്നില്ല. പിന്നെയും കാട് കയറിയതോടെ കേരളോത്സവം നടത്താൻ എന്ന പേരിൽ 75000 രൂപ മുടക്കി 2019-ലും സ്റ്റേഡിയം വൃത്തിയാക്കി. സ്റ്റേഡിയം നിർമാണത്തിന്റെ ആദ്യഘട്ടമായിട്ടുള്ള മണ്ണുപരിശോധന 2023 ജനുവരി ആദ്യം നടന്നു. പിന്നീട് ടെൻഡർ നടപടികൾ ആരംഭിച്ചപ്പോൾ ജി.എസ്.ടി.സംബന്ധിച്ച വിഷയം ഉണ്ടായതോടെ തുടർ നടപടികൾ നിന്നു. അടൂർ നഗരസഭ, സ്റ്റേഡിയം നിർമാണം കരാർ എടുത്ത കമ്പനിയെ ഒഴിവാക്കി. ഇനി സ്റ്റേഡിയം നിർമിക്കുന്നത് കായികവകുപ്പ് നേരിട്ടെന്നും പറഞ്ഞു. സർക്കാർ ഏജൻസിയായ കിഡ്കോ ആയിരുന്നു സ്റ്റേഡിയം നിർമാണം ഏറ്റെടുത്തിരുന്നത്. പറഞ്ഞസമയത്ത് നിർമാണം ആരംഭിക്കാത്തതിനാലാണ് ഈ ഏജൻസിയെ മാറ്റിയതെന്നാണ് വിവരം. ആദ്യം 13 കോടി രൂപയാണ് സ്റ്റേഡിയത്തിനായി അനുവദിച്ചിരുന്നത്. എന്നാൽ, ഇത് 16 കോടി ആക്കിത്തരണമെന്നു കാണിച്ച് കിഫ്ബിയെ സമീപിച്ചിരിക്കുകയാണ് നഗരസഭയും കായികവകുപ്പും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...