തിരുവനന്തപുരം : സർവകലാശാല ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെ പ്രതിസന്ധിയിലാണ് സംസ്ഥാന സർക്കാർ. രാഷ്ട്രപതി, ബില്ലുകൾ തിരിച്ചയക്കാതെ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ല. സർവ്വകലാശാലകളിൽ ചാൻസലറെ സർവ്വാധികാരി ആക്കാനുള്ള യുജിസിയുടെ നീക്കവും തിരിച്ചടിയാകും.
ലോകായുക്ത ബിൽ രാഷ്ട്രപതി അംഗീകരിച്ചത് സംസ്ഥാന സർക്കാറിൻ്റെ നേട്ടം ആണെങ്കിലും അതിനേക്കാൾ വലിയ തിരിച്ചടിയാണ് സർവ്വകലാശാല ബില്ലുകളുടെ കാര്യത്തിൽ ഉണ്ടായത്. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളുടെ കാര്യത്തിൽ തീർപ്പാകാതെ വൈസ് ചാൻസിലർ നിയമനത്തിൽ നിസ്സഹകരണം എന്നതായിരുന്നു സർക്കാരിന്റെയും സിപിഎമ്മിന്റെയും നയം. എന്നാൽ മൂന്ന് സർവകലാശാല ബില്ലുകളും ഒപ്പുവെയ്ക്കാതെ രാഷ്ട്രപതി പിടിച്ചുവെച്ചതോടെ സർക്കാർ കുരുക്കിലായി.