കൊച്ചി: കേരളത്തെ പ്രളയം പിടിച്ചുകുലുക്കിയ 2018-19 കാലയളവിനുശേഷം ഇതുവരെ കേന്ദ്ര ദുരന്ത നിവാരണസേനയുടെ (എൻ.ഡി.ആർ.എഫ്) ഫണ്ട് ലഭ്യമാകാതെ സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്). 2018-19 വർഷത്തിൽ 2904 കോടിയാണ് എൻ.ഡി.ആർ.എഫ് ഫണ്ടായി ലഭിച്ചത്. ഇതിനു ശേഷം അഞ്ചു വർഷമായി ഫണ്ട് ലഭിക്കുന്നില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കാലത്തുടനീളം കേന്ദ്രത്തിന്റെ എസ്.ഡി.ആർ.എഫ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2018-19 വർഷം 160.50 കോടി, 2019-20 വർഷം 168.75 കോടി, 2020-21ൽ 314 കോടി, 2021-22ൽ 251.20 കോടി, 2022-23ൽ 264 കോടി, 2023-24ൽ 138.80 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. 2018-19 മുതൽ 2023-24 വരെ വർഷങ്ങളിൽ യഥാക്രമം 53.50 കോടി, 56.25 കോടി, 105 കോടി, 84 കോടി, 88 കോടി, 46 കോടി എന്നിങ്ങനെയാണ് സംസ്ഥാന വിഹിതമായി ദുരന്തപ്രതികരണ നിധിയിലേക്ക് വകയിരുത്തിയത്. 2018-19ൽ 1317 കോടിയും 2019-20ൽ 1815 കോടിയും 2020-21 ൽ 495 കോടിയും ചെലവഴിച്ചു. 2021-22ൽ 749 കോടി, 2022-23ൽ 459 കോടി, 2023-24ൽ 74 കോടി എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിൽ ചെലവഴിച്ച തുകയുടെ കണക്ക്. നിലവിൽ നിധിയുടെ പൊതുഅക്കൗണ്ടിൽ 275.40 കോടിയാണ് നീക്കിയിരിപ്പായുള്ളത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033