തലശേരി കോടതിയിൽ ജീവനക്കാർക്കും അഭിഭാഷകർക്കും ദേഹാസ്വാസ്ഥ്യം ; മെഡിക്കൽ സംഘം ഇന്ന് റിപ്പോർട്ട് നൽകും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ കൂട്ടത്തോടെ ജീവനക്കാർക്കും അഭിഭാഷകർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ മെഡിക്കൽ സംഘം ഇന്ന് റിപ്പോർട്ട് നൽകും. സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മൂന്ന് കോടതികളിലേയും അഭിഭാഷകർക്കും ജീവനക്കാർക്കും ജഡ്ജിമാർക്കുമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. പിന്നാലെ കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജുകളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പടെയുള്ള സംഘം കോടതിയിൽ എത്തി പരിശോധന നടത്തിയിരുന്നു. ഉന്നത മെഡിക്കൽ സംഘം ഇന്ന് വിശദമായ പരിശോധനക്ക് ശേഷമുള്ള റിപ്പോർട്ട് നൽകും. രോഗകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും വൈറസ് ബാധയാകാമെന്നാണ് സംശയിക്കുന്നത്. കോടതിയിൽ നിന്നും ശേഖരിച്ച 23 പേരുടെ രക്ത-സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ എന്നാണ് ആരോഗ്യ വിഭാഗം അറിയിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കശുവണ്ടി അഴിമതി കേസ് ; കെ എ രതീഷ് പുറത്തേക്ക്

0
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ്...

നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

0
കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ...

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു ; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

0
തൃശൂർ: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുമെന്ന്...