വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ 22 ന്) ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വരൂപിക്കുന്നതിനായും സംഘടിപ്പിക്കുന്ന ‘വികസന സദസ്സ്’ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 22 രാവിലെ 11ന് നടക്കും. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും.

എംപിമാരായ ഡോ. ശശി തരൂർ, എ എ റഹീം, എം എൽ എ മാരായ ആൻ്റണി രാജു, വി കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, എം വിൻസൻ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, ഡപ്യൂട്ടി മേയർ പി കെ രാജു എന്നിവർ സംബന്ധിക്കും. ജനകീയ പങ്കാളിത്തത്തിലൂടെ വികസന മാതൃകകൾ സാധ്യമാക്കിയ സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിനായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...