പോലീസ് സ്റ്റേഷനു സമീപം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനു ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഇടുക്കിയിലെ പീരുമേട് പോലീസ് സ്റ്റേഷനു സമീപം പോലീസുകാരനുൾപ്പെട്ടെ സംഘം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനു ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് പീരുമേട്ടിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സജീവനെ സ്ഥലം മാറ്റി. അതേസമയം കേസിൽ പിടിയിലാകാനുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ഒരു വർഷത്തോളമായി പീരുമേട് പോലീസ് സ്റ്റേഷന് 300 മീറ്റർ മാത്രമകലെ അനാശ്വസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന വിവരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സജീവൻ റിപ്പോർട്ട് ചെയ്തിരുന്നില്ല. റിപ്പോർട്ട് ചെയ്ത മറ്റൊരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ കളിയാക്കുകയും ചെയ്തിരുന്നു. സംഘത്തിൽ പോലീസുകാരനായ അജിമോനുണ്ടെന്ന വിവരവും മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. ഇതൊക്കെ മുൻനിർത്തിയാണ് സജീവനെ ഉപ്പുതറയിലേക്ക് സ്ഥലം മാറ്റിയത്.

കേസിൽ ഒന്നാം പ്രതി മുണ്ടക്കയം സ്വദേശിയായ ജോൺസൺ, രണ്ടാം പ്രതി ത്രിശൂർ സ്വദേശിയായ ജിമ്മിച്ചൻ മൂന്നാം പ്രതി പോലീസ് ഉദ്യോഗസ്ഥനായ അജിമോൻ എന്നിവരെ ഇനിയും പിടൂകൂടാനായിട്ടില്ല. മൂവരും തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എതു സ്ഥലത്താണ് ഇവരുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മൂന്നു പേരും തൊടുപുഴ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് ഒന്നര വർഷമായി പ്രതികൾ വാടകയ്ക്ക് എടുത്താണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. സ്ഥലം മാറിപ്പോയ ചില പോലീസുദ്യോഗസ്ഥർ ഇവിടുത്തെ സന്ദർശകരായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ സസ്പെൻഷനിലായ പോലീസുകാരൻ അജിമോനെ സർവീസിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...