Thursday, July 10, 2025 7:44 pm

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രോഗബാധിതരെ കണ്ടെത്തി മികച്ച ചികിത്സ നല്‍കി അണുബാധ വ്യാപനം തടയുക എന്നതാണ് പ്രധാന ദൗത്യം. രോഗമരണ നിരക്ക് കുറയ്ക്കുക. അനാവശ്യ ഭയം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുന്നത് തടയുക എന്നിവയും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു. സിസ്റ്റം ഫോര്‍ ടി. ബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍ എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ പദ്ധതിക്ക് 2023 ല്‍ ദേശീയ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

കാമ്പയിനുമായി ബന്ധപ്പെട്ട് കര്‍മനിരതരായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരെ മെമന്റോ നല്‍കി ആദരിച്ചു. ക്ഷയരോഗ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍,എന്‍. എച്ച്. എസ്. ആര്‍. സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍, പ്രൊഫ. അതുല്‍ കോത്വാള്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ. ജെ. റീന, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ആതിരാ ജയന്‍, വാര്‍ഡ് അംഗം സജി തേക്കുംകര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി,ആരോഗ്യകേരളം ജില്ലാ പ്ലോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ടി. ബി. ഓഫീസര്‍ ഡോ. കെ. എസ്. നിരണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തിവെച്ചു

0
കൊല്ലം : ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ...

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം: കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത...

ചെങ്കുളം പാറമടയിലെ അപകടം ; കോന്നിയിൽ അവലോകന യോഗം ചേർന്നു

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ...

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

0
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ...