ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന പ്രസ്താവന ജാഗ്രതയ്ക്ക് വേണ്ടി ; ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾ തള്ളി കടുത്തഭാഷയിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. സതീശനെ പോലെ ബിസിനസുകാരനല്ല താനെന്നും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി. തനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നു പറഞ്ഞ ജയരാജൻ, പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വിമർശിച്ചു.

എനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാം. സതീശൻ സ്റ്റാമ്പ് പേപ്പറുമായി വന്നാൽ മതി. എന്റെ ഭാര്യ ഒരു ബിസിനസ്സിലും ഇല്ല. അവർ ഒരു കമ്പനിയിൽ ഷെയർ ഹോൾഡർ മാത്രമാണ്. ഭാര്യയുടെ പേരിലുള്ള എല്ലാ ബിസിനസ്സുകളും സതീശന്റെ ഭാര്യയുടെ പേരിൽ എഴുതിക്കൊടുക്കാം. ഞാൻ കൈരളി ചാനലിന്റെ ഷെയർ ഹോൾഡർ ആണ്. അതാണ് എന്റെ പേരിലുള്ള ഏക ഷെയർ. സതീശനെ പോലെ ഒരു ബിസിനസ് മാനല്ല ഞാൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തുകണ്ടിട്ടില്ല. ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം

0
ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന്...

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...