കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ വെള്ളിയാഴ്ച (16) അരുവാപ്പുലത്ത് നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി നടപ്പാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷിഭവനാണ് സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവനാകുന്നത്. ഇതിന്റെ സമർപ്പണവും അരുവാപ്പുലം ബ്രാന്റ് കുത്തരിവിതരണ കേന്ദ്രം ഉദ്ഘാടനവും 16 ന് രാവിലെ 10.30 ന് അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിള ആരോഗ്യ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. എൻ.ജെ. ജോസഫിനെ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ആദരിക്കും. കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിക്കും.
കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുന്നതിനൊപ്പം കൃത്യതയിലും വേഗത്തിലും സേവനം ലഭ്യമാക്കുക, നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളിലേക്ക് കർഷകരെ കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിൽ നിന്നും 25 ലക്ഷം രൂപ ചെലവിലാണ് അരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് ആക്കിയത്. സാധാരണ കൃഷിഭവനുകളെ അപേക്ഷിച്ച് സ്മാർട്ട് കൃഷിഭവനിലെ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലായിരിക്കും.
കർഷകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ വിശാലമായ ഫ്രണ്ട് ഓഫീസ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. പേപ്പർ പൂർണ്ണമായും ഒഴിവാക്കി ഓൺലൈൻ വഴി അപേക്ഷകൾ ഇവിടെ സമർപ്പിക്കാൻ സാധിക്കും. കർഷകർ നേരിടുന്ന വിളജന്യ രോഗങ്ങൾ, കൃഷിയിടത്തിലെ മണ്ണ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഉടൻപരിഹാരം കാണാൻ പ്ളാന്റ് ഹെൽത്ത് ക്ളിനിക്കിന്റെ സേവനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കർഷകർക്കായി പ്രൊജക്ടർ സംവിധാനത്തോടെയുള്ള ട്രയിനിംഗ് സെന്റർ, സെമിനാർ ഹാൾ എന്നിവ സജ്ജമാമാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ അരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് ആക്കിയിരിക്കുന്നതെന്നും പരാതികളില്ലാത്തെ സേവനങ്ങളാണ് സർക്കാർ ലക്ഷ്യമെന്നും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































