കുണ്ടറ പോലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പോലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറ പോലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പോലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. പപ്പയെ ഇടിച്ചത് സാറാണെന്ന് പപ്പ പറഞ്ഞിരുന്നുവെന്ന് സംഭാഷണത്തിൽ മകൾ പറയുന്നു. സുഖമില്ലെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും പറഞ്ഞു. നട്ടേല്ലിന് നിറയെ പഴുപ്പാണെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നും മകൾ പറഞ്ഞു. പോലീസ് മർദനത്തെ സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസുകാരനായ ശ്രീജിത്താണ് മർദിച്ചതെന്നും മകൾ ആരോപിക്കുന്നു. എന്റെ പപ്പ പോയി സാറേയെന്ന് പറഞ്ഞ് മകൾ പൊട്ടിക്കരഞ്ഞു. കുണ്ടറയിൽ യുവാവ് മരിച്ചതിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.

പോലീസ് മർദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം. ജൂൺ 16നാണ് കുണ്ടറ പോലീസ് സിയാദിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക ബുദ്ധുമുട്ടിനെ തുടർന്ന് സിയാദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സിയാദ് മരിച്ചു. പോലീസ് മർദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണ കാരണമെന്ന് കൂടുംബം സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലീസിൻ്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...