മോഷ്ടിച്ച ബൈക്ക് ലഹരിസംഘത്തിന് കൈമാറി ലഹരി വാങ്ങും ; മൂന്നംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയില്‍. പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസില്‍ മുഹമ്മദ് റംഷാദ് ഇ. ടി (32), ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടില്‍ അജ്‌നാസ് പി.എ (23), അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. ടൗണ്‍, വെള്ളയില്‍ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഇവരെ പിടികൂടിയത്. രാത്രി സമയങ്ങളില്‍ ടൗണില്‍ കറങ്ങി ബില്‍ഡിംഗ് പാര്‍ക്കിങ്ങിലും, കടകള്‍ക്ക് സമീപത്തും നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുകയാണ് രീതി. മോഷ്ടിച്ച ബൈക്ക് ലഹരിവില്‍പനക്കാര്‍ക്ക് കൊടുത്തിട്ട് അവരില്‍ നിന്ന് മയക്കുമരുന്നു വാങ്ങുന്നത് സംഘത്തിന്റെ രീതി. പൊക്കുന്ന് സ്വദേശി സിദ്ധിക്കിന്റെ സ്‌കൂട്ടര്‍ ചെറൂട്ടി റോഡ് ലോറി സ്റ്റാന്റില്‍ നിന്നും വെള്ളയില്‍ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഗാന്ധി റോഡ് ഭാഗത്തു നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്.

പിടികൂടിയ മൂന്നുപേരുടെയും പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മുഹമ്മദ് റംഷാദിന് ടൗണ്‍ കേസില്‍ കഞ്ചാവ് കേസും, അജ്‌നാസിന് കസബ, ടൗണ്‍, നല്ലളം എന്നിവിടങ്ങളില്‍ മാല മോഷ്ടിക്കല്‍, ബൈക്ക് മോഷണം കേസുകളും ഉണ്ട്. ഷംജാദിന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കഞ്ചാവ് കേസും ടൗണ്‍ സ്റ്റേഷനില്‍ ഹണി ട്രാപ്പ് കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍, അഖിലേഷ് കെ, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ. ഷാജി ഇ.കെ, രമേഷ് എ, സജേഷ് കുമാര്‍, വെള്ളയില്‍ സ്റ്റേഷനിലെ എസ്.ഐ അരുണ്‍ വി.ആര്‍, രഞ്ജിത്ത്, ലിജേഷ് ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...