കോന്നി : ഇന്ത്യയിലെ ജനങ്ങളുടെ ചിന്താശക്തിയുടെ ജീർണതയാണ് സംഘപരിവാർ ശക്തിയെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം സമ്മേളനത്തിന്റെ പൊതു സമ്മേളനം തണ്ണിതോട്ടിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 80 % വരുന്ന ജനങ്ങളുടെ വായന ഇല്ലാതെയായി. രാമായണം വായിക്കാതെയാണ് ആർ എസ് എസ് രാമ രാജ്യവുമായി വരുന്നത്. ഇന്ത്യയിൽ മോദി ഭരണത്തിൻ കീഴിൽ ജനങ്ങൾ മൗനത്തിലാണ്. മാർക്സിസം കാലഹരണപ്പെടുകയില്ല. ആർ എസ് എസിന് എതിരെ ആശയപരമായ പോരാട്ടങ്ങൾ നടത്തുവാൻ നടത്തുവാൻ നാം തയ്യാറാകണം. സവർണ മേധാവിത്വമാണ് ഇന്ത്യയിൽ നടക്കുന്നത്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം. ഇന്ത്യയിലെ മുഗളൻമാരെ കുറിച്ചും മറ്റ് പൂർവികരെകുറിച്ചും പ്രതിപാദിക്കുന്ന പാഠ ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കി പകരം കുംഭ മേള ഉൾപെടുത്താൻ ആണ് മോദി ശ്രമിക്കുന്നത്. വ്യത്യസ്ത ചിന്തകളുടെ പൂങ്കാവനമാണ് ഇന്ത്യ. മതത്തിന്റെ വി ഇന്ത്യയിൽ സംഘപരിവാർ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ പി സി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം ബീന മുഹമ്മദ് റാഫി, എ ഐ ഡി ആർ എം ജില്ലാ സെക്രട്ടറി സുമതി നരേന്ദ്രൻ, എൻ ആർ ഈ ജി ജില്ലാ പ്രസിഡന്റ് വിജയ വിൽസൺ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ സന്തോഷ്, പി കെ വാസുദേവൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി പി ആർ മോഹനൻ, പി ആർ രാമചന്ദ്രൻ പിള്ള, സി വി രാജൻ തുടങ്ങിയവർ സംസാരിച്ചു. തണ്ണിത്തോട് മൂഴിയിൽ നിന്നും ആരംഭിച്ച പ്രകടനം കാവ്ജംഗ്ഷനിൽ അവസാനിച്ചു.