റേഷൻ വ്യാപാരികളുടെ സമരം അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേതന പാക്കേജിലെ വർദ്ധന ഉൾപ്പെടെ ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാര സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന 48 മണിക്കൂർ കടയടപ്പ് സമരം അവസാനിച്ചു. സമരത്തിന്റെ രണ്ടാംനാൾ 66 കടകളാണ് തുറന്നത്. അതിൽ ഭൂരിഭാഗം കടകളും വൈകിട്ടോടെയാണ് തുറന്നത്. 14,​183 കടകളാണ് അകെയുള്ളത്. 1680 പേർ ഇന്നലെ റേഷൻ വാങ്ങി.സംയുക്ത റേഷൻ കോ ഓർഡിനേഷൻ സമിതിയുടെ രാപ്പകൽ സമരത്തിന്റെ രണ്ടാംദിന ഉദ്ഘാടനം രക്തസാക്ഷി മണ്ഡപത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. റേഷൻ വ്യാപാരികൾക്കും സെയിൽസ്‌മാനും കടവാടക ഉൾപ്പെടെയുള്ള അടിസ്ഥാന വേതനം കാലോചിതമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കോ ഓർഡിനേഷൻ ചെയർമാൻ ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ പി.ടി.എ റഹീം,കുറുക്കോളി മൊയ്തീൻ,ടി.വി.ഇബ്രാഹിം,കെ.കെ.രാമചന്ദ്രൻ,കാനത്തിൽ ജമീല,അൻവർ സാദത്ത്,തിരുവഞ്ചൂർ രാധാകൃഷ്ണൻ,​എം.വിൻസെന്റ്,സമരസമിതി നേതാക്കളായ ജോണി നെല്ലൂർ,ടി.മുഹമ്മദാലി,കാടാംമ്പുഴ മൂസ്സ,അഡ്വ.ജി,കൃഷ്ണപ്രസാദ്,ബിജു കൊട്ടാരക്കര,സുരേഷ് കാരേറ്റ് തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ്...

0
കോഴിക്കോട് : ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന്...

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...