കോന്നി : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നടന്നുവരുന്ന സൂചന സമരം മൂന്നാം ദിവസം സി ഐ റ്റി യു പെരുനാട് ഏരിയ സെക്രട്ടറി വി ജി സുരേഷ് ഉദ്ഘാടനം ചെയ്തു. എ ഐ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഐ എൻ റ്റി യു സി നിയോജക മണ്ഡലം പ്രസിഡന്റ് ജി ശ്രീകുമാർ, സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റി അംഗം സി കെ ലാൽ കുമാർ, എലിമുള്ളുംപ്ലാക്കൽ ബ്രാഞ്ച് സെക്രട്ടറി പി സി രഘുകുമാർ, ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി മോഹനൻ മുല്ലപ്പറമ്പിൽ, ഐ എൻ റ്റി യു സി നിയോജക മണ്ഡലം പ്രസിഡന്റ് ജി ശ്രീകുമാർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ഷിജു അറപ്പുരയിൽ, ബി എം എസ് മേഖല പ്രസിഡന്റ് കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഓണമായതോടെ കുട്ടവഞ്ചിയിലെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് എല്ലാ വർഷവും കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ലഭിക്കുന്നത്. ഈ വർഷം അവിട്ടം ദിനത്തിൽ ഒരുലക്ഷത്തി ഇരുപത്തിയായായിരം രൂപയുടെ വരുമാനം ലഭിച്ചു. ഈ നിലയിൽ വരുമാനം ലഭിക്കുമ്പോഴും കുട്ടവഞ്ചി തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ആനുകൂല്യം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നെങ്കിലും വേതനം മാത്രം നൽകി ആനുകൂല്യം നിഷേധിക്കുകയും ചെയ്തു.
വിഷയത്തിൽ ആനുകൂല്യങ്ങൾ നൽകണം എന്ന് ആവശ്യപ്പെട്ട എ ഐ റ്റി യു സി വനം വകുപ്പിന് കത്ത് നൽകിയിരുന്നു. കോവിഡ് കാലത്ത് നൽകിയിരുന്ന സഹായധനം ഈ ഓണക്കാലത്ത് വനം വകുപ്പ് തിരിച്ച് പിടിക്കുകയും ചെയ്തു. ഇതിനെതിരെ ആണ് എ ഐ റ്റി യു സിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തിയത്. എന്നാൽ പിന്നീട് തൊഴിലാളികൾ ജോലിയിൽ തുടർന്ന് എങ്കിലും തൊഴിലാളികളുടെ ന്യായമായ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം ശക്തമാക്കാൻ ആണ് കുട്ടവഞ്ചി തൊഴിലാളികളുടെ തീരുമാനം.
കേരളത്തിൽ ഒട്ടറെ വിനോദ സഞ്ചാരികൾ വന്നുപോകുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായ കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വനം വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ദിവസ വേതന അടിസ്ഥാനത്തിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് വനം വകുപ്പ് സ്വീകരിച്ചത്. ദിവസവേതന അടിസ്ഥാനത്തിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന കുട്ടവഞ്ചി തുഴച്ചിൽ തൊഴിലാളികൾക്ക് പി എഫ് ഓ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നുമില്ല. കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന കുട്ടവഞ്ചി സവാരി കേന്ദ്രം വലിയ ലാഭത്തിൽ ആണ് പ്രവർത്തിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033