വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു ; പോലീസുകാരനടക്കം മൂന്ന് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂർ : യുപി യിൽ എംസിഎ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പോലീസ് ഹെഡ് കോണ്‍സ്റ്റബിളടങ്ങുന്ന സംഘം. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊലപാതക ശ്രമത്തിന് വിദ്യാർത്ഥിക്കെതിരെ ഹെഡ് കോണ്‍സ്റ്റബിളിന്റെ പരാതിയിൽ കേസ് എടുത്തിരുന്നു. ഈ കേസിനെ തുടർന്നുള്ള സംഭവ വികാസങ്ങളിലാണ് 23കാരനായ ആയുഷ് ദ്വിവേദിയെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു അതിക്രൂരമായ ആക്രമണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാണ്‍പൂരിലെ സിവിൽ ലൈനിൽ ഒരാളെ കാണാനെത്തിയ 23കാരനെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തിൽ അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോപ്പർഗഞ്ചിലെത്തിച്ചായിരുന്നു അക്രമം. കോപ്പർഗഞ്ചിലെ റെയിൽ വേ ട്രാക്കിന് അരികെ എത്തിച്ച 23കാരനെ വസ്ത്രങ്ങളഴിച്ച ശേഷം സംഘം മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിനിടെ യുവാവിന്റെ വായിൽ സംഘത്തിലുള്ളവർ മൂത്രമൊഴിച്ചതായാണ് ആരോപണം. അക്രമികളുടെ ചെരുപ്പ് യുവാവിനോട് നാവ് കൊണ്ട് വൃത്തിയാക്കിപ്പിക്കുകയും ചെയ്തതായാണ് പരാതി.

പോലീസുകാരന്റെ മകനും കൂട്ടാളികളും ചേർന്നാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന. ഇവർ ആക്രമിച്ച് അവശനാക്കിയ യുവാവിനെ പോലീസുകാരനും മർദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇവർ വീഡിയോ ചിത്രീകരിച്ചതായും ആക്രമത്തിനിരയായ യുവാവ് പരാതിയിൽ വിശദമാക്കുന്നത്. 12 പേരോളമുള്ള സംഘമായിരുന്നു 23കാരനായ എംസിഎ വിദ്യാർത്ഥിക്കെതിരെ അക്രമം നടത്തിയത്. യുവാവിന്റെ മുറിവുകളിൽ സംഘം ഉപ്പ് പുരട്ടിയതായും പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നുമാണ് ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...