വിദ്യാർത്ഥിനിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചു ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സ്‌കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാര്‍ഥി സോമേഷ് എന്നിവരെയാണ് ചെന്നൈ വിരുഗാംബക്കം ഓള്‍ വിമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവരുടെയും കൂട്ടാളിയായ വില്യംസ് ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ചെന്നൈ സാലിഗ്രാമത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് കഴിഞ്ഞമാസമാണ് 15-കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായത്. പ്രദിഷയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിത്ഥിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്.

സംഭവം പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് സഹോദരി കാര്യം തിരക്കിയതോടെയാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...