കാറിടിപ്പിച്ചിട്ടും അടി നിര്‍ത്താതെ വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മസൂറിയിലെ ഒരു സ്വകാര്യ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ ബുധനാഴ്ചയുണ്ടായ അടിപിടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. റോഡില്‍ തമ്മില്‍ അടി ഉണ്ടാക്കുന്ന വിദ്യാര്‍ഥിസംഘത്തിന്‍റെ നേരെ കാര്‍ പാഞ്ഞെത്തുകയും രണ്ട് യുവാക്കളെ ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. എനാല്‍ ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ വിദ്യാര്‍ഥികള്‍ വീണിടത്ത് നിന്നെണീറ്റ് വീണ്ടും അടിപിടിയില്‍ പങ്കുചേരുന്നതാണ് വീഡിയോ ആളുകളെ  കുടുതല്‍ അതിശയിപ്പിക്കുന്നത്.

കാര്‍ തങ്ങളുടെനേരെ വരുന്നതുകണ്ട് തല്ലുകൂടുന്ന വിദ്യാര്‍ഥികള്‍ പലവഴിക്കായി പിരിയുന്നത് വീഡിയോയില്‍ കാണാം. പക്ഷേ  രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് തെറിച്ച് വീഴുന്നതും യുവാക്കള്‍ വീണ്ടും എണീറ്റ് അടിപിടി കൂടുന്നതും വീഡിയോയില്‍ വ്യക്തമാണ്. പോലീസിനെ കണ്ടതോടെയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇരുപതോളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ കാറും മസൂറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...