വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുൾപ്പെട്ട സംഘം ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുൾപ്പെട്ട സംഘം ആക്രമിച്ചു. പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം രണ്ട് സുഹൃത് സംഘങ്ങൾ തമ്മിലെ സംഘർഷത്തിൽ കലാശിച്ചെന്നാണ് വിവരം. അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ , അഫ്സൽ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളിൽ അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻ്റിലാണ് സംഘർഷം ഉണ്ടായത്.

ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേർന്നാണ് ആക്രമിച്ചത്. കമ്പി വടിയും മാരകായുധങ്ങളുമായി അപ്പാർട്ട്മെൻ്റിലെ വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘം ഷാസിലിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. കൊലപാതക ശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി കളമശ്ശേരി പോലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തട്ടില്ല. മംഗലാപുരം കോളജിലെ വിദ്യാർത്ഥികളായ എല്ലാവരും എറണാകുളത്ത് ഇൻ്റേൺഷിപ്പ് ചെയ്യാൻ എത്തിയവരാണ്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...