കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നൽകിയവരെ മാത്രമേ ശിക്ഷ ഇളവിന്‌ പരിഗണിക്കുകയുള്ളുവെന്ന സാഹചര്യമാണ്‌ നിലവിലിലുള്ളത്‌. ഇത്തരം നിലപാടുകൾ വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന്‌ കോടതി വ്യക്തമാക്കി. കുറ്റവാളികൾക്ക്‌ ശിക്ഷാഇളവ്‌ നൽകാൻ സ്ഥിരം നയമില്ലാത്ത സംസ്ഥാനങ്ങൾ രണ്ടുമാസത്തിനുള്ളിൽ നയമുണ്ടാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.

ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടവരിലും വിവിധ കാലം തടവിന്‌ ശിക്ഷിക്കപ്പെട്ടവരിലും ശിക്ഷ ഇളവിന്‌ അർഹതയുള്ളവരുടെ പട്ടികകൾ ജയിൽ സൂപ്രണ്ടുമാർ തയ്യാറാക്കി സംസ്ഥാന സർക്കാരുകൾക്ക്‌ കൈമാറണം. ആ പട്ടിക പരിശോധിച്ച്‌ ശിക്ഷ ഇളവ്‌ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണം. കുറ്റകൃത്യത്തിന്റെ പ്രകൃതം, ശിക്ഷ ഇളവ്‌ കിട്ടി പുറത്തിറങ്ങിയാൽ പുതിയ ജീവിതം തുടങ്ങാനുള്ള സാധ്യതകൾ, ക്രിമിനൽ പശ്‌ചാത്തലം പോലെയുള്ള ഘടകങ്ങൾ പരിശോധിച്ചാകണം ശിക്ഷ ഇളവ്‌ തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട്‌ സ്വമേധയാ എടുത്ത കേസിലാണ്‌ സുപ്രീംകോടതി പ്രധാനപ്പെട്ട നിർദേശങ്ങൾ പുറത്തിറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...