ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത് അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം. നീറ്റ് പരീക്ഷയിൽ സുതാര്യത വേണമെന്നുംധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളും സിജെപിയും സമരം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ഇവരുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെയും രാജ്യത്തിന്റെയും ആശങ്കകൾക്ക് നീതി നൽകാൻ പരമോന്നത കോടതിക്ക് സമയമില്ലെങ്കിൽ, പിന്നെ എന്തിനാണ് സമയമുള്ളതെന്നും അദ്ദേഹം ചോദിച്ചു. അവരെ പാറ്റകൾ എന്ന് വിളിച്ചുകൊണ്ട് സിജെപിക്കും വൻ പ്രതിഷേധങ്ങൾക്കും തീ കൊളുത്തിയത് ചീഫ് ജസ്റ്റിസ് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം ദില്ലി ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുകയാണ്. പാർലമെന്റിലേക്ക് നടന്ന സിജെപി പ്രതിഷേധത്തിൽ വൻ അക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്. വിദ്യാർഥികളെ തല്ലിച്ചതച്ച ദില്ലി പോലീസ് നടപടിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തു വന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























