രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി.

രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ള ആർക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്കാരത്തിലേക്കും മടങ്ങിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന് ജസ്റ്റിസ്‌ കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ ഒരാൾക്ക് ചെറിയ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത ഇല്ലെന്നിരിക്കേ തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കുമെന്നത് പരിശോധിക്കണമെന്ന് ഹർജിക്കാരനായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ്‌ ജോസഫ് പ്രതികരിച്ചു. ഹർജി വിശദവാദത്തിന് ഏപ്രിൽ 10 ലേക്ക് മാറ്റി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ് ; 140 ഡോക്ടർമാർക്ക്...

0
തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം...

മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു ; സൈപ്രസിൽ വൻ...

0
സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം....