ബഫർ സോണുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബഫർ സോണുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർ സോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ്‌ കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആശ്വാസ സൂചന നൽകിയിരുന്നു. ബഫർ സോണുകൾക്കു കർശന നിബന്ധനകൾ പാലിക്കാൻ ഉത്തരവിട്ട കഴിഞ്ഞ ജൂണിലെ വിധിയിൽ ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. നിലവിലുള്ള കരട് വിജ്ഞാപനത്തിനു വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്. ജൂണിലെ വിധി പരിഷ്കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ് .അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിനു വിധിയിൽ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും. ബഫർ സോൺ വിധി കേരളത്തിൽ വലിയ ആശങ്കകൾക്ക് വഴി വച്ചതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനാനായ ജയ്ദീപ് ഗുപ്ത കോടതിയിൽ ബോധിപ്പിച്ചിരുന്നു ബഫർ സോൺ നിബന്ധനകളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയതോടെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് കേരളം സുപ്രീംകോടതിയിൽ എത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...