സഞ്ചാരികൾക്ക് അത്ഭുതമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽക്കൊട്ടാരം

For full experience, Download our mobile application:
Get it on Google Play

സഞ്ചാരികള്‍ക്ക്  അത്ഭുതമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണല്‍ക്കൊട്ടാരം. ഈ കൊട്ടാരം ഗിന്നസ് റെക്കോഡിലും ഇടംപിടിച്ചു കഴിഞ്ഞു. ഡെന്മാര്‍ക്കിലെ  കടല്‍തീര പട്ടണമായ ബ്ലോഖസിലാണ് ഈ പടുകൂറ്റന്‍ മണല്‍ക്കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ ഈ കൊട്ടാരത്തിന് 2019 ല്‍ ജര്‍മനിയില്‍ നിര്‍മ്മിച്ച മണല്‍കൊട്ടാരത്തേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരമുണ്ട്. കൊറോണ വൈറസിന്റെ തീമിലാണ് ഈ കൂറ്റന്‍ മണല്‍ കൊട്ടാരം പണിതുയര്‍ത്തിയിരിക്കുന്നത്.

21.16 മീറ്റര്‍ ഉയരമുള്ള ഈ നിര്‍മ്മിതിയ്ക്ക് ഏകദേശം 5000 ടണ്‍ ഭാരമുണ്ടാകും. ഏകദേശം 4860 ടണ്‍  മണല്‍ ഉപയോഗിച്ചാണ് ഈ സാന്‍ഡ്‌കാസില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡച്ചുകാരനായ വില്‍ഫ്രെഡ് സ്റ്റൈഗറിന്റെ കരവിരുതാണ് ഈ അത്ഭുത നിര്‍മ്മിതി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കൊട്ടാരം കേടുപാടുകളില്ലാതെ നിലനില്‍ക്കും. അതുകൊണ്ട് ഇക്കാലയളവില്‍ പരമാവധി സഞ്ചാരികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഡെന്‍മാര്‍ക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...