ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ് ;​ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയാകുമെന്ന് റിപ്പോർട്ടുകൾ, കടുത്ത ആവേശത്തിൽ വിജയ് ആരാധകർ…..!

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യും. ഫാൻസ് ഗ്രൂപ്പായ വിജയ് മക്കൾ ഇയക്കമാണ് സമ്പൂർണ്ണ രാഷ്ട്രീയ പാർട്ടിയാവുന്നത്. ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന ചേർന്ന ഇയക്കം ജനറൽ കൗൺസിൽ യോഗം പാർട്ടി അദ്ധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെയും നിയമിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറൽ കൗൺസിൽ യോഗം രൂപം നൽകി. പാർട്ടിയുടെ പേര് തീരുമാനിക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തി. പേര് തീരുമാനിച്ചാലുടൻ രജിസ്‌ട്രേഷൻ നടത്തും.

തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.2026ലെ നിയമസഭാ തിര‌ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തനം സജീവമാക്കും. യുവാക്കളാണ് വിജയ് സിനിമകളെ വിജയിപ്പിക്കുന്നത്. പരമാവധി യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പരിപാടികൾ ആരംഭിക്കാനും 200 അംഗ ജനറൽ കൗൺസിൽ യോഗം തീരുമാനം എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...