കോഴിക്കോട് : കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം കോഴിക്കോട് കോർപ്പറേഷൻ ജൂബിലി ഹാളിൽ എം. കെ. രാഘവൻ എം.പി ഉദ്‌ഘാടനം ചെയ്‌തു. അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 5 ലക്ഷം രൂപയുടെ കുടുംബക്ഷേമനിധി പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജു നിർവഹിച്ചു.
25 വർഷം സേവനം പൂർത്തിയാക്കിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജി.എസ്.ടി. വകുപ്പ് ജോയിന്റ് കമ്മീഷണർ ഫിറോസ് കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. നാർകോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ വിദ്യാഭ്യാസ അവാർഡും എഴുത്തുകാരൻ വി. ആർ. സുധീഷ് കലാകായിക അവാർഡും വിതരണം ചെയ്‌തു. ചടങ്ങിൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പി എസ് ജോസഫ് അധ്യക്ഷത വഹിച്ചു.
ശ്രീധര പാർഥസാരഥി, കോർപ്പറേഷൻ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ദിവാകരൻ, പി. കെ. നാസർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്‌ദുൾ ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സുനിൽ മൂത്തേടത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി. എൽ. രാജേഷ് സ്വാഗതം പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 500 ഓളം പ്രതിനിധികൾ പങ്കെടുത്ത. സമ്മേളനത്തിൽ അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ്, ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും സർക്കാരിലേക്കും നികുതി വകുപ്പിലേക്കും നൽകേണ്ട പ്രമേയങ്ങൾ അംഗീകരിക്കുകയും ചെയ്തു
ഭാരവാഹികൾ:
പി. എസ്. ജോസഫ്( പ്രസിഡന്റ്), ബി. എൽ. രാജേഷ് (ജനറൽ സെക്രട്ടറി), എസ്. രാജീവ് (ട്രഷറർ). എ. സുരേശൻ, എൻ. കെ. ശിവൻകുട്ടി (വൈസ് പ്രസിഡൻ്റ്), കെ. പി. ഹരീഷ്, കെ. വി. ഷാജി (സെക്രട്ടറി)
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































