ആറാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപിക ; തലയോട്ടിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ക്ലാസിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആറാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപിക. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ ബാഗ് കൊണ്ട് സാത്വിക നാഗശ്രീ എന്ന വിദ്യാര്‍ഥിയുടെ തലക്കടിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.ക്ലാസിൽ സാത്വിക മോശമായി പെരുമാറിയെന്ന് ആരോപിച്ചതാണ് സലീമ തല്ലിയതെന്ന് പോലീസ് പറയുന്നു. അതേ സ്കൂളിൽ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് ആദ്യം പരിക്കിന്‍റെ ഗൗരവം മനസിലായില്ല. സാത്വികക്ക് പിന്നീട് കടുത്ത തലവേദനയും തലകറക്കലും ശാരീരിക അസ്വസ്ഥകളും നേരിട്ടതിനെ തുടർന്ന് നിരവധി ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും രോഗ കാരണം വ്യക്തമായില്ല.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. അധ്യാപികക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പുംഗാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവത്തിലെ ആന്ധ്രാപ്രദേശിൽ അധ്യാപകനെതിരെ കേസെടുത്തിരുന്നു. വിശാഖപട്ടണത്തെ മധുരവാഡ പ്രദേശത്തുള്ള ശ്രീ തനുഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിച്ചതിനാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. വിദ്യാര്‍ഥിയുടെ കൈ ഇരുമ്പ് മേശസ ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. കുട്ടിയുടെ കൈക്ക് നിരവധി ഒടിവുകൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മോഹനാണ് പ്രതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...