മലപ്പുറം: വണ്ടൂരിൽ അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29)ആണ് പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. കുട്ടിയെ കയറിപ്പിടിച്ച ശേഷം പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് അഞ്ചാം ക്ലാസുകാരിയെ വലിച്ചിഴക്കുകയായിരുന്നു.
നിലവിളിച്ചതോടെ അധ്യാപകന്‍ കുട്ടിയെ വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധ്യാപകന്‍റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി സ്‌ക്കൂളിൽ പോയിരുന്നില്ല. തുടർന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രധാനധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ വണ്ടൂര്‍ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പു ചുമത്തിയാണ് സഫാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































