കോട്ടയത്ത് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ശീതസമരം; ഡിസിസി പ്രസിഡന്റിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ക്കിടയിലെ ശീതസമരം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനായി സംഘടിപ്പിച്ച പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്‍റ് ഇടപെട്ട് പിന്തിരിപ്പിച്ചു എന്നതാണ് ഇരു സംഘടനാ നേതൃത്വങ്ങള്‍ക്കുമിടയിലെ പുതിയ തര്‍ക്കം. നികുതി വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ കലക്ടറേറ്റ് മാര്‍ച്ച്, പോലീസുമായി ഏറെ നേരം നീണ്ടു നിന്ന സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

കോട്ടയം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുമ്പോള്‍ വൈക്കം തലയാഴത്ത് ആത്മഹത്യ ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. വൈക്കത്തേക്ക് പോകും വഴി കടുത്തുരുത്തിയില്‍ നിന്ന് കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തയാറെടുത്ത പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്‍റ് ഒപ്പം കൂട്ടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. കിടങ്ങൂരില്‍ നിന്നുളള പ്രവര്‍ത്തകരെയും ഡിസിസി പ്രസിഡന്‍റ് പിന്തിരിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

യുഡിഎഫ് സമരത്തിനായി കോട്ടയത്തെത്തുന്ന പ്രതിപക്ഷ നേതാവിനോടും കെപിസിസി പ്രസിഡന്‍റിനോടും നേരിട്ട് പരാതി അറിയിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ഡിസിസി പ്രസിഡന്‍റ് വിശദീകരിക്കുന്നു. ഇരു സംഘടനകള്‍ക്കുമിടയില്‍ ഒരു പ്രശ്നവും ഇല്ലെന്നും നാട്ടകം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശശി തരൂരിന്‍റെ കോട്ടയം സന്ദര്‍ശനം മുതല്‍ തുടങ്ങിയതാണ് ജില്ലയിലെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അക്ഷയ സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലത്തിൽ ക്രമക്കേട് ; പുതിയ ഫലത്തിൽ 20 മാർക്ക്...

0
തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം...

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...