നിയമന തട്ടിപ്പിനിരയായ അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നിയമന തട്ടിപ്പിനിരയായ അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൂരിക്കുഴി എ.എം.യു.പി. സ്‌കൂള്‍ മാനേജരായിരുന്ന വലപ്പാട് സ്വദേശി പ്രവീണിന്റെ വീടിന് മുന്നിലാണ് ആത്മഹത്യാശ്രമം നടത്തിയത്. എറണാകുളം വൈറ്റില സ്വദേശിയാണ് യുവതി. അധ്യാപന ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി ആരോപിച്ചു. ആരോപണ വിധേയനായ കയ്പമംഗലത്ത് സ്‌കൂള്‍ മാനേജരായ വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ നിയമന തട്ടിപ്പിന് നേരത്തെ അറസ്റ്റിലായിരുന്നു. 2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴുപേര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍നിന്നും വാങ്ങിയതായി പരാതിയില്‍ പറയുന്നു. പണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെ അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...